Devayani And Shamna Kasim About Anbuchezhiyan <br /> <br />ഒരു ആത്മഹത്യയുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. നടനും സംവിധായകനുമായ ശശികുമാറിന്റെ ബന്ധുവും നിര്‍മാതാവുമായ ബി അശോക് കുമാറിന്‍റെ ആത്മഹത്യയാണ് തമിഴ് സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. അശോക് കുമാറിന്റെ മരണത്തിന് ഉത്തരവാദിയായ അന്‍പുചെഴിയാന്‍ എന്ന പലിശക്കാരനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അന്‍പുചെഴിയാന്റെ പേരില്‍ തമിഴ് സിനിമയിലെ രണ്ട് നടിമാര്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ദേവയാനിയും ഷംനാ കാസിമും. അശോക് കുമാറിന്റെ മരണത്തിന് പിന്നാലെ അന്‍പുചെഴിയാനെതിരെ ഷംന ചെയ്ത ട്വീറ്റില്‍ നിന്നായിരുന്നു തുടക്കം. 'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ... ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക... അതിനായി നമുക്ക് കൈകോര്‍ക്കാം', എന്നായിരുന്നു ട്വീറ്റ്. അതേസമയം ദേവയാനിയും ഭര്‍ത്താവും അന്‍പുചെഴിയാനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലപ്പില്ലാത്ത വ്യക്തിയാണെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന ചിത്രത്തിന് വേണ്ടി അന്‍പുചെഴിയാന്റെ കയ്യില്‍ നിന്നും രാജ്കുമാര്‍ പണം കടം മേടിച്ചിരുന്നു.